ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയെ ഇന്ത്യാ സഖ്യം സ്ഥാനാ‍ർഥിയായി അവതരിപ്പിക്കുന്നതിനെതിരെ സിപിഐ. വയനാട്ടിലെ സ്ഥാനാർഥിയെ സംബന്ധിച്ച ഒരു ചർച്ചയും സഖ്യത്തിന്റെ ഒരു യോഗത്തിലും നടന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലായ്മയാണ്. അങ്ങനെയാണെങ്കിൽ അതേ അവകാശവാദം സിപിഐയുടെ എതിർസ്ഥാനാർഥി ആനി  രാജയെ സംബന്ധിച്ചും ഉന്നയിക്കാം. അതു പക്ഷേ ഇടതുപക്ഷത്തിന്റെ നീതിബോധത്തിനു നിരക്കുന്നതല്ല. വയനാട്ടിലെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

English Summary:

Rahul Gandhi is not the candidate of the India Alliance says CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com