ADVERTISEMENT

തിരുവനന്തപുരം ∙ കനത്ത ചൂടു തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും 10 കോടി യൂണിറ്റിനു മുകളിലായി. ശനിയാഴ്ച 10.17 കോടി യൂണിറ്റ് വൈദ്യുതിയാണ് ആകെ വേണ്ടി വന്നത്. കൂടുതൽ വൈദ്യുതി ആവശ്യമുള്ള വൈകിട്ട് 6 മുതൽ 11 വരെ (പീക്ക്) സമയത്ത് 4977 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കഴിഞ്ഞ ആഴ്ച അവസാന ദിനങ്ങളിൽ പൊതുവേ കുറഞ്ഞെന്നു കണക്ക് സൂചിപ്പിക്കുന്നത്. കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന പമ്പ് സെറ്റ്, എസി, വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാൻ വൈദ്യുതി വകുപ്പ് ബോധവൽക്കരണം നടത്തുന്നുണ്ട്. 

English Summary:

Electricity consumption is again above 10 crore units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com