ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിരൽത്തുമ്പിലെ വോട്ടടയാളത്തിന് ഒന്നേകാൽ കോടിയിലേറെ രൂപയുടെ ചെലവ്. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്ന മായാത്ത (ഇൻഡെലിബ്ൾ) മഷിക്കാണ് ഇത്രയും വില.

63,000 ചെറു ബോട്ടിലുകളാണു തിരഞ്ഞെടുപ്പു കമ്മിഷൻ വാങ്ങിയത്. ഇതിന്റെ വിലയായി 1,29,54,040 രൂപ സർക്കാർ അനുവദിച്ചു. ഒരു ബോട്ടിലിന് ഏകദേശം 205 രൂപ. സാധാരണ ഒരു ബൂത്തിലേക്ക് 20 മില്ലി ലീറ്ററിന്റെ ഒരു കുപ്പി മതിയാകുമെങ്കിലും കരുതലായി ഒരെണ്ണം കൂടി നൽകാറുണ്ട്.

ഇന്ത്യയിൽ ഔദ്യോഗികമായി ഈ മഷി നിർമിക്കാൻ അനുമതിയുള്ള ഏക സ്ഥാപനമായ മൈസൂരു പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ് 1962 മുതൽ ഇതു നിർമിക്കുന്നത്. നാഷനൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യ അംഗീകരിച്ച സിൽവർ നൈട്രേറ്റിന്റെ രഹസ്യ മിശ്രിതമാണ് ഇതിലെ കൂട്ട്.

English Summary:

More than one crore expense for ink used to mark fingertip for voter in loksabha election 2024 in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com