ശമ്പളം സർക്കാരിന്റെ ഔദാര്യമല്ല: തിരുവഞ്ചൂർ
Mail This Article
തിരുവനന്തപുരം ∙ ജീവനക്കാർക്ക് നൽകുന്ന ശമ്പളം സർക്കാരിന്റെ ഔദാര്യമല്ലെന്നും അത് ജോലി ചെയ്തവരുടെ അവകാശമാണെന്നും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഡിഎ സംരക്ഷണ ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്ക് ക്ഷാമബത്ത ലഭിച്ചിട്ട് മൂന്നു വർഷമായി.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ കുടിശികയുള്ള 21% ക്ഷാമബത്തയിൽ രണ്ട് ശതമാനം നൽകി ജീവനക്കാരെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.അബ്ദുൽ മജീദ്, കെ.സി.സുബ്രഹ്മണ്യം, എം.എസ്.ഇർഷാദ്, എ.എം.ജാഫർ ഖാൻ , പി.കെ.അരവിന്ദൻ, ഒ.ടി.പ്രകാശ്, എസ്.മനോജ്, അനിൽ എം.ജോർജ്, വി.എം.ഷൈൻ, ബി.എസ്. രാജീവ്, ടി.ഒ.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.