ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിലേക്ക് കുതിക്കുന്നു. ഉപയോഗം വൻതോതിൽ വർധിച്ചതു പ്രസരണ, വിതരണ ശൃംഖലയെ ബാധിച്ചുവെന്നും ഉപയോക്താക്കൾ സഹകരിക്കണം എന്നും ബോർഡ് അഭ്യർഥിച്ചു. ചൊവ്വാഴ്ചത്തെ റെക്കോർഡ് വൈദ്യുതി ഉപയോഗമായ 10.68882 കോടി യൂണിറ്റ് മറികടന്ന് ബുധനാഴ്ച 10.77674 കോടി യൂണിറ്റായി. ബുധനാഴ്ച വൈകുന്നേരം പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5359 മെഗാവാട്ടിൽ എത്തി റെക്കോർഡ് ഇട്ടു.

English Summary:

Daily electricity consumption to eleven crore units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com