ADVERTISEMENT

കണ്ണൂർ ∙ താൻ അൺ പോപ്പുലറാണെന്നു പറയേണ്ടത് ഇ.പി.ജയരാജനല്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എംപിയെന്ന നിലയിൽ ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തിയാൽ മതി. ഇരന്നാണു തിരഞ്ഞെടുപ്പിനു പണം കണ്ടെത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് പ്രചാരണത്തെ ബാധിക്കുന്നുണ്ട്.

പിണറായി വിജയനു മാനാഭിമാനമില്ല. വായിൽ തോന്നുന്നതു പറയുന്നയാളാണു മുഖ്യമന്ത്രി. യുഡിഎഫും എസ്ഡിപിഐയും തമ്മിൽ ധാരണയുണ്ടെന്ന വിവരം എവിടെ നിന്നു ലഭിച്ചുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കോൺഗ്രസുകാർ എവിടെ മത്സരിക്കണമെന്നു പിണറായി വിജയൻ പറയേണ്ടെന്നും കെ.സുധാകരൻ വോട്ടുവണ്ടിയിൽ പ്രതികരിച്ചു.

English Summary:

K Sudhakaran against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com