ADVERTISEMENT

കണ്ണൂർ ∙ ഇരുമുന്നണി സ്ഥാനാർഥികൾക്കും ലക്ഷണമൊത്ത അപരർ രംഗത്തുണ്ട്. എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ അപരനായി മറ്റൊരു എം.വി.ജയരാജൻ. പുറമേ മറ്റു 2 ജയരാജന്മാരും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഏർക്കാട് പറമ്പ് ജയരാജും പാലക്കാട് വാണിയംകുളം മണിശ്ശേരിയിലെ പനഞ്ചിക്കൽ ജയരാജുമാണു പത്രിക നൽകിയത്. പേരിനൊപ്പം ഇനിഷ്യൽ ചേർത്താൽ ഇവർ ഇ.പി.ജയരാജും പി.ജയരാജുമായി മാറും. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ അപരരായി മറ്റു 2 കെ.സുധാകരന്മാർ രംഗത്തുണ്ട്.

വടകര: എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് 3 അപരർ. കെ.ശൈലജ, കെ.കെ.ശൈലജ, പി. ശൈലജ എന്നിവർ പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഷാഫി, ടി.പി.ഷാഫി എന്നിവരും പത്രിക നൽകി.

കോഴിക്കോട്: ഇടതു സ്ഥാനാർഥി എളമരം കരീമിനും 3 അപരരുണ്ട്–അബ്ദുൽ കരീം, അബ്ദുൽ കരീം, അബ്ദുൽ കരീം. യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന് 3 അപരർ–എൻ.രാഘവൻ, ടി.രാഘവൻ, പി.രാഘവൻ

പാലക്കാട്: ഇടതു സ്ഥാനാർഥി എ.വിജയരാഘവന് എതിരെ ശ്രീകൃഷ്ണപുരം സ്വദേശി എ.വിജയരാഘവൻ രംഗത്തുണ്ട്.

ആറ്റിങ്ങൽ: യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പേരുമായി സാമ്യമുള്ള ആറ്റിങ്ങൽ കിഴുവിലം അണ്ടൂർ എസ്.പ്രകാശ് പത്രിക നൽകി.

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പേരുമായി സാമ്യമുള്ള ശശി എന്നയാൾ പത്രിക നൽകി. വിളപ്പിൽശാല സ്വദേശിയാണ്.

കൊല്ലം: യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ അപരനായി കൊല്ലം പനയം പ്ലാവിള വീട്ടിൽ പ്രേമചന്ദ്രൻ നായർ പത്രിക സമർപ്പിച്ചു.

തൃശൂർ: എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിനെതിരെ അവിണിശ്ശേരി സ്വദേശി സുനിൽകുമാർ പത്രിക നൽകി.

പൊന്നാനി: യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിക്ക് അബ്ദുസ്സമദ് എന്ന പേരിൽ അപരനുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് അപരർ രണ്ടാണ്. ഹംസ, ഹംസ കൊടവണ്ടി.

മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥി വി.വസീഫിന് പേരുമായി സാമ്യമുള്ള 2 പേരുണ്ട്. നസീഫ് അലി മുല്ലപ്പള്ളി, പി.പി.നസ്വീഫ്. എൻഡിഎ സ്ഥാനാർഥി എം.അബ്ദുസ്സലാമിന് എതിരെ അബ്ദുസ്സലാം എന്ന പേരിൽ സ്ഥാനാർഥിയുണ്ട്.

കോട്ടയം : യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് 2 അപരന്മാർ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപുരക്കൽ ഫ്രാൻസിസ് ജോർജും തൃശൂർ അഞ്ചേരി ഇളുവത്തിങ്കൽ ഫ്രാൻസിസ് ഇ.ജോർജുമാണു പത്രിക നൽകിയത്.

English Summary:

loksabha election 2024 many similar named candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com