ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം പൊതുവിപണിയിൽ വിറ്റ 39.92% പച്ചക്കറികളിൽ കീടനാശിനിയുടെ അംശം നിർദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. പച്ചച്ചീര, കാപ്സിക്കം (പച്ച), സാമ്പാർ മുളക്, മല്ലിയില, പുതിനയില, പയർ എന്നീ പച്ചക്കറികളിലെ ശേഖരിച്ച എല്ലാ സാംപിളുകളിലും, കത്തിരി, വഴുതന, കാരറ്റ്, കറിവേപ്പില, പച്ചമുളക്, കോവയ്ക്ക, പടവലം, തക്കാളി എന്നിവയുടെ 50 ശതമാനത്തിലധികം സാംപിളുകളിലും കീടനാശിനി അംശം കണ്ടെത്തി.

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയിൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ നടത്തിയ പരിശോധനയിലാണ് കീടാശി‍നിയുടെ അംശം കണ്ടെത്തിയത്.  പൊതുവിപണിയിൽ നിന്ന് ശേഖരിച്ച ഗ്രീൻപീസ്, ബസുമതി അരി എന്നിവയിൽ കീടനാശിനി അംശം ഉണ്ടെന്നും കണ്ടെത്തി. 

English Summary:

High levels of pesticides in vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com