ADVERTISEMENT

കോഴിക്കോട് ∙ സുഗന്ധഗിരി വനംകൊള്ളക്കേസിലെ അന്വേഷണം വൻ വഴിത്തിരിവിൽ. യൂണിഫോം ധരിച്ച വനം ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു മരംവെട്ട് നടന്നതെന്നും പ്രതിഫലമായി ഇയാൾ വൻ തുക കരാറുകാരനിൽ നിന്നു കൈപ്പറ്റിയെന്നും അന്വേഷണത്തിൽ വിവരം കിട്ടി. 

കരാറുകാരൻ തന്നെ അന്വേഷണ സംഘത്തോട് ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. ഈ ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു വനം ഉദ്യോഗസ്ഥരെ കൂടി കേസിൽ പ്രതിയാക്കാനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. മരം വെട്ടിനു കൂട്ടുനിന്നു എന്നു വ്യക്തമായതിനെ തുടർന്ന് രണ്ടു വനം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ കൂടി ഇന്നലെ സസ്പെൻഡ് ചെയ്തു.

ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.സജിപ്രസാദ്, എം.കെ.വിനോദ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ ട്രഷറർ കൂടിയാണ് സജിപ്രസാദ്.

English Summary:

Sugandhagiri forest robbery case: Forest officer receives huge amount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com