ADVERTISEMENT

കോഴിക്കോട് ∙ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർ കുമാറിനെ (52) താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. എൽജിബിടിക്യുഐ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്വീരളയുടെ (Queerala) സ്ഥാപകാംഗമാണ്. കോഴിക്കോട് എൻഐടിയിലും കാൺപൂർ ഐഐടിയിലുമായി കംപ്യൂട്ടർ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്തു.

മലയാള സിനിമാഗാനങ്ങളിലെ രാഗങ്ങളെക്കുറിച്ചു വിവരിക്കുന്ന രാഗകൈരളി എന്ന വെബ്സൈറ്റ് 1997ൽ തുടങ്ങി. പിൽക്കാലത്തു കേരളത്തിൽ മടങ്ങിയെത്തി. മലയാളം മ്യൂസിക് ആൻ മൂവീസ് ഡേറ്റബേസിന്റെ (എംത്രിഡിബി) രാഗ വിഭാഗത്തിനു നേതൃത്വം നൽകി വരികയായിരുന്നു. ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

English Summary:

Queer activist Kishore Kumar found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com