ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു. തിങ്കളാഴ്ചത്തെ ഉപയോഗം 11.01039 കോടി യൂണിറ്റ് ആയിരുന്നു. വൈകുന്നേരത്തെ ലോഡ് റെക്കോർഡ് ഭേദിച്ച് 5487 മെഗാവാട്ട് ആയി. 

വില കൂടുതലാണെങ്കിലും വിപണിയിൽ വൈദ്യുതി ലഭ്യമാണ്. ഇടമൺ- കൊച്ചി 400 കെവി പവർ ഹൈവേ, പുനലൂർ–മാടക്കത്തറ ലൈൻ എന്നിവ പൂർത്തിയായതോടെ പുറത്തുനിന്ന് 2550 മെഗാവാട്ട് വൈദ്യുതി കൂടി കൊണ്ടുവരാനുള്ള അധിക ശേഷിയുണ്ട്. 

വൈദ്യുതി വാങ്ങാൻ ദിവസം 25.25 കോടി രൂപയുടെ അധികച്ചെലവാണ് ബോർഡിനുള്ളത്. ജല അതോറിറ്റിയുടെ കുടിശിക തുക 208 കോടി രൂപ വീതം 10 തവണയായി നൽകാമെന്നു സർക്കാർ സമ്മതിച്ചെങ്കിലും ആദ്യ ഗഡു പോലും ബോർഡിനു കൊടുത്തിട്ടില്ല. ഈ മാസം 15 മുതൽ ഒന്നര മാസത്തേക്ക് വൈകുന്നേരം 500 മെഗാവാട്ട് കൂടി വാങ്ങുന്നതിനു ബോർഡ് ടെൻഡർ വിളിച്ചിട്ടുണ്ട്. 

English Summary:

Electricity consumption crossed eleven crore units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com