ഗുണനിലവാരം: മരുന്നുകമ്പനിക്ക് കരസേനയുടെ വിലക്ക്; വഴിവിട്ട് സഹായിച്ച് കെഎംഎസ്സിഎൽ
Mail This Article
കോഴിക്കോട് ∙ കരസേനയ്ക്ക് ഗുണനിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതിന് വിലക്കു പട്ടികയിൽ പെട്ട ഉത്തരേന്ത്യൻ കമ്പനിക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് കോടികളുടെ ഓർഡർ നൽകാൻ നീക്കം. നിലവാര പരിശോധനയിൽ നിരന്തരം പരാജയപ്പെട്ട കമ്പനിയെ സഹായിക്കാൻ വേണ്ടി, ജനുവരിയിൽ ക്ഷണിച്ച ടെൻഡർ ഉറപ്പിക്കുന്ന നടപടികൾ പോലും വൈകിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ടെൻഡർ സമർപ്പിക്കുന്ന ഘട്ടത്തിലോ, അതിനു ശേഷമോ മറ്റേതെങ്കിലും സംസ്ഥാനങ്ങളോ സ്ഥാപനങ്ങളോ വിലക്കിയിട്ടുണ്ടോ എന്ന് കമ്പനികൾ അറിയിക്കണമെന്നാണ് ചട്ടം. കരസേനയുടെ നടപടി കമ്പനി മറച്ചു വച്ചെങ്കിലും മറ്റ് ഉൽപാദകർ പരാതിയായി അറിയിച്ചതോടെയാണ് അധികൃതരും ഉണർന്നത്. കരസേനയുടെ രണ്ടു കൊല്ലത്തെ വിലക്ക് ഒഴിവാക്കിക്കിട്ടാൻ വേണ്ടി കമ്പനി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി 24ന് അന്തിമ വാദം കേൾക്കും.