പാനൂർ സ്ഫോടനം: 5 പ്രതികളുടെ ജാമ്യഹർജി 16ന് പരിഗണിക്കും
Mail This Article
തലശ്ശേരി (കണ്ണൂർ) ∙ പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നത് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 16ലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് നൽകിയ അപേക്ഷയും 16ന് പരിഗണിക്കും. പ്രതികളെ ഹാജരാക്കുന്നതിന് കോടതി പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു.
റിമാൻഡിലുള്ള 3 മുതൽ 7 വരെ പ്രതികളായ ചെണ്ടയാട് ഒറവള്ളക്കണ്ടിയിൽ ഒ.കെ.അരുൺ (27), കൊളവല്ലൂർ അടുപ്പുകൂട്ടിയ പറമ്പത്ത് എ.പി.ഷബിൻലാൽ(27), ചെറുപ്പറമ്പ് കിഴക്കയിൽ ഹൗസിൽ കെ.അതുൽ (27), ചിറക്കരാസിമ്മൽ സി.സായൂജ് (26), പള്ളേരി വടക്കയിൽ പി.വി.അമൽബാബു (27) എന്നിവരാണ് ജാമ്യഹർജി നൽകിയത്. പൊലീസ് ചോദ്യം ചെയ്യുന്നത് വിഡിയോയിൽ പകർത്തണമെന്നും അതു കോടതി മുൻപാകെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ ഹർജി. നൽകി.