ADVERTISEMENT

കൊച്ചി ∙ എക്സാലോജിക്സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും ഇ.ഡി നിയമവിരുദ്ധമായി കസ്റ്റഡിയിലാക്കിയെന്ന് ആരോപിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഉപഹർജി നൽകി. 

ഇ.ഡിക്ക് നിയമാധികാരമില്ലാത്തതിനാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള,ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത എന്നിവർ നേരത്തെ നൽകിയ ഹർജിയിലാണ് ഉപഹർജി.

എൻ.സി. ചന്ദ്രശേഖരൻ, അഞ്ജു റേച്ചൽ കുരുവിള, കെ.എസ്.സുരേഷ്കുമാർ എന്നിവരെ അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമായിരുന്നു ഉപഹർജിയിലെ ആവശ്യം. 15നും 16 നും ഇവരെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുപേരും 14ന് രാവിലെ 10.30ന് ഹാജരായി. എന്നാൽ ഇവരെ 24 മണിക്കൂറിലേറെ നിയമവിരുദ്ധമായി ഇ.ഡി തടഞ്ഞുവച്ചുവെന്നു ഹർജിയിൽ പറയുന്നു. 

കമ്പനിയുടെ ഇമെയിലിന്റെ പാസ്‌വേഡ് രേഖകൾ നിർബന്ധപൂർവം ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങിയെന്നും പരാതിപ്പെട്ടു. പ്രായാധിക്യവും ഗുരുതര മെഡിക്കൽ സാഹചര്യവും ചൂണ്ടിക്കാട്ടി ശശിധരൻ കർത്തായ്ക്ക് 15ന് ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ചെന്നും ഹർജിയിൽ പറയുന്നു. 

English Summary:

CMRL officials give petition in High Court against illegal detention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com