ADVERTISEMENT

തിരുവനന്തപുരം ∙ 7 ബറ്റാലിയനുകളിലേക്കു  തയ്യാറാക്കിയ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്‌സി പകുതിയോളമായി വെട്ടിക്കുറച്ചു. വമ്പൻ  ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അതിലെ ഭൂരിപക്ഷം പേർക്കും ജോലി കിട്ടാതെ വരുന്നത് ഒഴിവാക്കാനാണിത്. 

കഴിഞ്ഞ പട്ടികയിൽ 13,975 പേരെ ഉൾപ്പെടുത്തിയിട്ട് 32% പേർക്കു മാത്രം ജോലി നൽകിയത് വൻ വിവാദമായിരുന്നു. മെയിൻ ലിസ്റ്റിൽ 11153 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 2822 പേരുമാണുണ്ടായിരുന്നത്. ജോലി നിഷേധത്തിനെതിരെ  സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ജേതാക്കളുടെ വമ്പൻ സമരം ജനശ്രദ്ധ നേടിയെങ്കിലും പട്ടികയുടെ കാലാവധി നീട്ടാൻ സർക്കാർ തയാറായതുമില്ല.  ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റിൽ  ആകെ 6,647 പേർ മാത്രം. മെയിൻ ലിസ്റ്റിൽ 4725 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1922 പേരും. കഴിഞ്ഞ തവണ പ്രിലിമിനറി, മെയിൻ പരീക്ഷകളും കായികക്ഷമത ടെസ്റ്റും നടത്തി വലിയ പട്ടിക പ്രസിദ്ധീകരിച്ചത് പരമാവധി പേർക്ക് നിയമനം നൽകാനാണെന്നായിരുന്നു സർക്കാർ വാദിച്ചിരുന്നത്. 

ഇത്തവണ പ്രിലിമിനറി പരീക്ഷയില്ലായിരുന്നു. കഴിഞ്ഞ  പട്ടികയിൽപ്പെട്ടവർ കൂടുതൽ നിയമനം ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുള്ളതിനാൽ ആ കേസിനു വിധേയമായിട്ടായിരിക്കും പുതിയ  ലിസ്റ്റിന്റെ തുടർ നടപടികളെന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ (എസ്എപി) നിന്നാണ് ഏറ്റവും കൂടുതൽ പേർ  ലിസ്റ്റിലുള്ളത്: 1442 ‍. ഏറ്റവും കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ: 659

English Summary:

CPO rank holders strike: Next rank list halved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com