ADVERTISEMENT

തൊടുപുഴ ∙ യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ അറസ്റ്റ് ചെയ്തു. എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അജേഷിന്റെ അറസ്റ്റ് കരിമണ്ണൂർ പൊലീസാണു രേഖപ്പെടുത്തിയത്. യുവതി ഇയാളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ‌‌

സംഭവത്തിൽ കുളമാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഒ.എം.മർഫി നേരത്തേ അറസ്റ്റിലായിരുന്നു. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.15ന് ആയിരുന്നു സംഭവം. തൊടുപുഴയിൽ ജോലി ചെയ്യുന്ന യുവതി ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുമ്പോഴാണു പൊലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നതെന്നു പരാതിയിൽ പറയുന്നു. ഇടയ്ക്ക്, കാർ മുന്നിലിട്ടു യുവതിയെ തടഞ്ഞശേഷം അശ്ലീല ആംഗ്യങ്ങൾ കാട്ടിയെന്നും പരാതിയിലുണ്ട്. 

ഡ്രൈവർസീറ്റിൽ നിന്നു പൊലീസുകാരൻ പുറത്തേക്കിറങ്ങിയപ്പോൾ അടുത്തുള്ള കടയിലേക്ക് ഓടിക്കയറിയാണു യുവതി രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് പ്രതി പൊലീസുകാരനാണെന്നു കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അജേഷിന്റെ അറസ്റ്റ് ഇന്നലെയാണു രേഖപ്പെടുത്തിയത്.

English Summary:

Officer of advocate General's Office was also arrested on incident where the woman was chased in car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com