ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ ആദ്യ കടമെടുപ്പ് 28ന്. കേന്ദ്രം അനുവദിച്ച 3,000 കോടി രൂപയിൽ നിന്ന് 2,000 കോടിയാണ് എടുക്കുക. 5,000 കോടി  വായ്പയ്ക്ക് അനുമതി തേടിയെങ്കിലും 3,000 കോടി മാത്രമാണ്  അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം മാറ്റിവച്ച ബില്ലുകൾ പാസാക്കാനാണ് പണം പ്രധാനമായി ഉപയോഗിക്കുക. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും വിതരണം ചെയ്യേണ്ടതിനാൽ അനുവദിച്ച തുക പൂർണമായി  എടുക്കാനും ആലോചനയുണ്ട്. കേരളത്തിന് ഈ സാമ്പത്തികവർഷം 37,512 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ എത്ര രൂപ ഡിസംബർ വരെയുള്ള 9 മാസത്തിനുള്ളിൽ എടുക്കാം എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ അന്തിമാനുമതി കിട്ടാനുണ്ട്.

English Summary:

First borrowing of the financial year is on april 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com