ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് കോൺസ്റ്റബിൾ തസ്തിക സിവിൽ പൊലീസ് ഓഫിസർ എന്നു മാറ്റിയ പരിഷ്കാരം ആംഡ് ബറ്റാലിയൻ പൊലീസിലും നടപ്പാക്കുന്നു. ക്യാംപിലെ കോൺസ്റ്റബിൾ ‘ ആംഡ് പൊലീസ് ഓഫിസർ ’ ആവും. ഹെഡ് കോൺസ്റ്റബിൾ ‘ സീനിയർ ആംഡ് പൊലീസ് ഓഫിസറും’ . ഇതിന്റെ ശുപാർശ പൊലീസ് ആസ്ഥാനം ആഭ്യന്തര വകുപ്പിന് കൈമാറി. മറ്റു ചില വ്യവസ്ഥകളിലും മാറ്റമുണ്ട്. 

അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ താൽപര്യമുള്ള ജില്ല കൂടി രേഖപ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവരും.  സ്പോർട്സ് വിഭാഗത്തിലെ സ്ഥാനക്കയറ്റത്തിന്  ക്വോട്ട നിശ്ചയിക്കാനും ശുപാർശയുണ്ട്. പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അച്ചടക്ക നടപടിയിലും പുതിയ മാനദണ്ഡമായി.  ഇനി മുതൽ സീനിയർ ക്ലാർക്ക് വരെ ജില്ലാ പൊലീസ് മേധാവിക്കും ഹെഡ്ക്ലാർക്ക് മുതൽ ജൂനിയർ സൂപ്രണ്ട് വരെയുള്ളവരുടെ കാര്യത്തിലെ നടപടി ഡിഐജിമാർക്കും തീരുമാനിക്കാം. സീനിയർ സൂപ്രണ്ട് മുതലുള്ള ഫയലുകളേ ഇനി ഡിജിപിയുടെ മുന്നിലെത്തൂ.

English Summary:

Only officer in armed battalion; No constable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com