ADVERTISEMENT

കൊച്ചി ∙ സർവകലാശാലകളിലും കോളജുകളിലും ആഘോഷപരിപാടികൾ നടത്തുന്നതിനു സർക്കാർ കർശന നിബന്ധനകൾ ഏർപ്പെടുത്തി. കുസാറ്റിൽ നവംബർ 25ന് ഉണ്ടായ ദുരന്തത്തിൽ 4 വിദ്യാർഥികൾ മരിച്ചതിനെത്തുടർന്ന് അപക‌ട സാധ്യതകൾ ഒഴിവാക്കുന്നതു പഠിക്കാൻ നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണിത്.

പ്രധാന നിർദേശങ്ങൾ:

∙ ക്യാംപസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സൗകര്യങ്ങളുടെ ഓഡിറ്റ് നടത്തുന്നതിനും ഇൻസ്റ്റിറ്റ്യൂഷനൽ റിസ്ക് മാനേജ്മെന്റ് കമ്മിറ്റി (ഐആർഎംസി) രൂപീകരിക്കണം. കമ്മിറ്റി 6 മാസത്തിൽ ഒരിക്കൽ സുരക്ഷാ ഓഡിറ്റ് നടത്തണം. ഇരുന്നൂറോ അതിലേറെയോ പേർ പങ്കെടുക്കുന്ന പരിപാടികൾ ഐആർഎംസിയുടെ അംഗീകാരത്തോടെ മാത്രമേ നടത്താനാവൂ. 

∙ ദുരന്തനിവാരണ പദ്ധതി (ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ) തയാറാക്കണം. പ്ലോട്ട് മാപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയ്ക്കു കൈമാറണം.

∙ ആഘോഷ പരിപാടികളുടെ പൊതുമാനദണ്ഡങ്ങൾ വിദ്യാർഥികളെ മുൻകൂട്ടി അറിയിക്കണം. ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചുള്ള അറിയിപ്പുകൾ മുൻകൂട്ടി മാധ്യമങ്ങൾ വഴിയും ഡിസ്പ്ലേ ബോർഡുകൾ വഴിയും നൽകണം. 

∙ അടച്ചിട്ട ഓഡിറ്റോറിയങ്ങളിൽ  പുറത്തേക്ക് ഒന്നിലധികം വഴികൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നീണ്ട ക്യൂ ഒഴിവാക്കണം. ഭിന്നശേഷിക്കാർക്കു പ്രത്യേകം വഴികൾ ഉണ്ടാകണം. പ്രവർത്തനക്ഷമമായ സിസിടിവി ക്യാമറകൾ ഓഡിറ്റോറിയങ്ങളിൽ നിർബന്ധമാണ്. വൈദ്യുതി മുടങ്ങില്ലെന്ന് ഉറപ്പുവരുത്തണം. 

∙ ബാഹ്യ ഏജൻസികളുടെയും പ്രഫഷനൽ ഗ്രൂപ്പുകളുടെയും പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ 5 പ്രവൃത്തി ദിവസങ്ങൾക്കു മുൻപ് സ്ഥാപന മേധാവിയെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം.

English Summary:

Strict norms coming for campus celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com