ADVERTISEMENT

തിരുവനന്തപുരം∙ തെലങ്കാനയിൽ കത്തോലിക്കാ മാനേജ്മെന്റിനു കീഴിലുള്ള സെന്റ് മദർ തെരേസ ഇംഗ്ലിഷ് മീഡിയം സ്കൂൾ സംഘപരിവാറുകാർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉറപ്പു നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ 16നാണു സ്കൂളിനു നേർക്ക് അക്രമമുണ്ടായത്. ഗേറ്റിനു മുൻപിൽ സ്ഥാപിച്ചിരുന്ന മദർ തെരേസ പ്രതിമയിൽ കല്ലേറു നടത്തുകയും സ്കൂളിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു വി.ഡി.സതീശൻ രേവന്ത് റെഡ്‍ഡിയുമായി ഫോണിൽ സംസാരിച്ചത്.

English Summary:

Telangana Chief Minister assured that action will be taken on school attack says VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com