ശൈലജയ്ക്ക് എതിരെ സമൂഹ മാധ്യമ പ്രചാരണം: കേസെടുത്തു
Mail This Article
×
കോഴിക്കോട് ∙ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. വാട്സാപ് ഗ്രൂപ്പിൽ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിലെ കോൺഗ്രസ് അംഗം ഹരീഷ് നന്ദനത്തെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടുവണ്ണൂർ സ്വദേശി കെ.എം.മിൻഹാജിനെതിരെ കണ്ണൂർ മട്ടന്നൂർ പൊലീസ് ആണു കേസെടുത്തത്. വർഗീയത ഉണ്ടാക്കുന്ന രീതിയിൽ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പേരാമ്പ്ര നൊച്ചാട് സ്വദേശി സൽമാൻ വാളൂരിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
English Summary:
Case registered on Social media campaign against KK Shailaja
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.