ADVERTISEMENT

കോഴിക്കോട് ∙  കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്യാത്തതിൽ രാഹുൽഗാന്ധിക്കു വലിയ പ്രയാസമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. ‘രാഹുൽ ഗാന്ധീ.. നിങ്ങൾക്ക് നേരത്തേയൊരു പേരുണ്ട്. ആ  പേരിൽനിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുത്’ എന്നു പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി, ‘ചോദ്യം ചെയ്യൽ നേരിടാത്തവരല്ല ഞങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കരുത്’ എന്നു പിന്നെ കടുപ്പിച്ചു. 

നിങ്ങളുടെ മുത്തശ്ശിയില്ലേ.. അവർ ഈ രാജ്യത്തെയാകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. ജയിലെന്ന് കേട്ടാൽ നിങ്ങളുടെ അശോക് ചവാനെ പോലെ ‘അയ്യയ്യോ  അങ്ങോട്ട് പോകാൻ കഴിയില്ലേ..’ എന്ന് പറയുന്നവരല്ല ഞങ്ങൾ. കേരളത്തിൽ എനിക്കെതിരെ നീങ്ങുന്ന ചില പ്രത്യേക ആൾക്കാരുണ്ട്. അവർ ഇവിടെ വരുമ്പോൾ പറയുന്ന കാര്യങ്ങൾ ആവർത്തിച്ചാൽ നിങ്ങൾക്ക് വിവേചനപൂർവം കാര്യങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്ന് ജനങ്ങൾ കരുതുന്ന അവസ്ഥയുണ്ടാകും. യാത്രയൊക്കെ കഴിഞ്ഞപ്പോൾ മാറ്റം വന്നുവെന്നാണ് അനുയായികൾ പറഞ്ഞുനടക്കുന്നത്. ആ ധാരണ തെറ്റാണെന്നു വരുത്തരുത്. രാഹുൽഗാന്ധിയെ വിമർശിക്കുന്നുവെന്ന ആരോപണം ചിലർ ഉയർത്തുന്നുണ്ട്.

English Summary:

Chief Minister Pinarayi Vijayan reply to Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com