ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്തതിനു ശേഷം അതിരൂപതയുടെ അക്കൗണ്ടുകൾ അധികാര കേന്ദ്രങ്ങൾ മരവിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ അതിരൂപതയ്ക്കു കീഴിലെ ഇടവകകളിൽ വായിച്ച ഇടയ ലേഖനത്തിലാണ് ആർച്ച് ബിഷപ് ആരോപണം ഉന്നയിച്ചത്. 

വിഴിഞ്ഞം സമരത്തിനു പിന്നാലെ കഴിഞ്ഞ വർഷം മുതൽ മിഷൻ പ്രവർത്തനങ്ങൾക്കായി ലഭിക്കാറുള്ള സാധാരണ സാമ്പത്തിക സഹായം പോലും സ്വീകരിക്കാൻ കഴിയാത്ത തരത്തിൽ ബാങ്ക് അക്കൗണ്ടുകൾ അധികാര കേന്ദ്രങ്ങൾ മരവിപ്പിച്ചിരിക്കുകയാണെന്ന് ഇടയ ലേഖനത്തിൽ പറയുന്നു.

വൈദിക വിദ്യാർഥികളുടെ പരിശീലനത്തിനും വിരമിച്ച വൈദികരുടെ പരിചരണത്തിനുമായി 2 കോടിയോളം രൂപയാണ് ഓരോ വർഷവും അതിരൂപത ചെലവിടുന്നത്. ഇടവകകളിൽ നിന്നു ലഭിക്കുന്ന വിഹിതം ഇൗ ചെലവുകൾ നിറവേറ്റാൻ പര്യാപ്തമല്ല. ജനങ്ങളിൽ നിന്നുള്ള സഹായം കൊണ്ടു കൂടി മാത്രമേ രൂപതയ്ക്കു മുന്നോട്ടു പോകാൻ കഴിയൂ. വൈദിക പരിശീലനവുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് പൊതുവായി ഫണ്ട് ഇൗ വർഷം മുതൽ സമാഹരിക്കുകയാണ്. എല്ലാവരും ഇതിനോടു സഹകരിക്കണം. ഒരു വൈദിക വിദ്യാർഥിയെ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്കും സഹകരിക്കാമെന്നും അദ്ദേഹം ഇടയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഇടവകകളിൽ ഇന്നലെ നല്ല ഇടയൻ ഞായർ ആചരിച്ചു. ഇതിന്റെ ഭാഗമായി പൊതുവായ ഫണ്ട് സമാഹരണത്തിനും തുടക്കമിട്ടു. 

English Summary:

Archbishop says accounts of Latin Archdiocese frozen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com