ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തി പിടിയിലായവരുടെ എണ്ണം 137 ആയി. ഈ മാസം ഒന്നു മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇതിൽ 73 പേർ ഡ്രൈവർമാരാണ്. 137 പേരിൽ 97 പേർ സ്ഥിരം ജീവനക്കാരാണ്. ഇവരെ സസ്പെൻഡ് ചെയ്തു.

താൽക്കാലിക ജീവനക്കാരായ 40 പേരെ സർവീസിൽ നിന്നും നീക്കി. കെഎസ്ആർടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും കഴിഞ്ഞ ദിവസം പരിശോധന തുടങ്ങി. 1000 ബസുകളിൽ 2 ദിവസങ്ങളിലായി പരിശോധന നടത്തിയെങ്കിലും ഒരാളും മദ്യപിച്ചതായി കണ്ടെത്തിയില്ല. പരിശോധന തുടരാൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശം നൽകിയിട്ടുണ്ട്. 

English Summary:

The number of people arrested for coming to work drunk at KSRTC has reached 137

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com