ADVERTISEMENT

കൊച്ചി∙ എക്സാലോജിക്– സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമക്കേസിൽ സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ്കുമാറിനെ ഇന്നലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ അടക്കം 6 പേരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ഐടി സർവീസസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു പലപ്പോഴായി 1.72 കോടി രൂപ നിക്ഷേപിച്ചതിന്റെ കാരണവും ഉറവിടവും സംബന്ധിച്ച ചോദ്യങ്ങളാണ് ഇവരോട് ഇ.ഡി ചോദിക്കുന്നത്.

English Summary:

CMRL CFO K.S. Suresh Kumar Under ED Scrutiny in Exalogic Financial Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com