ADVERTISEMENT

കൊച്ചി∙ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതായി ആരോപിച്ചു തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കു വക്കീൽ നോട്ടിസ് അയച്ചു. 24 മണിക്കൂറിനകം ആരോപണം പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി എടുക്കുമെന്നു കാണിച്ചാണു വക്കീൽ നോട്ടിസ്. താനും പാർട്ടി പ്രവർത്തകരും എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നതായി ഏപ്രിൽ 16നു ശൈലജ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. 

തുടർന്ന് താനും തന്റെ പ്രായമായ മാതാവ് ഉൾപ്പെടെ കുടുംബാംഗങ്ങളും രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ്. എന്നാൽ വിഡിയോയുടെ കാര്യം പറഞ്ഞിട്ടില്ലെന്ന് 20നു ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അശ്ലീല വിഡിയോയും മോർഫ് ചെയ്ത ചിത്രങ്ങളും കുടുംബ വാട്സാപ് ഗ്രൂപ്പുകളിൽ‍ ഉൾപ്പെടെ പ്രചരിക്കുന്നു എന്നു തന്നെയായിരുന്നു ശൈലജയുടെ വാക്കുകൾ.

തന്റെ സൽക്കീർത്തി തകർത്ത് തിരഞ്ഞെടുപ്പിൽ നേട്ടം എടുക്കാനും പൊതുജനത്തിന്റെ സഹതാപം പിടിച്ചുപറ്റാനുമുള്ള ശ്രമമാണ് ഉണ്ടായത്. പാനൂരിലെ ബോംബ് സ്ഫോടനം ഉൾപ്പെടെ വിഷയങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനുളള തന്ത്രമായിരുന്നു ഇതെന്നും ജോർജ് പൂന്തോട്ടം അസോഷ്യേറ്റ്സ് മുഖേനയുള്ള നോട്ടിസിൽ ആരോപിക്കുന്നു.

English Summary:

Shafi Parambil sends notice to KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com