ADVERTISEMENT

തിരുവനന്തപുരം∙ കസ്റ്റഡി അപേക്ഷയുമായി ഗോവയിലെത്തിയ മ്യൂസിയം പൊലീസിന്റെ കയ്യിൽനിന്നു മുഹമ്മദ് ഇർഫാൻ വഴുതിപ്പോയതു കോവിഡ് മൂലം. കവടിയാറിൽ രാജ്ഭവനു സമീപം ഭീമ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തിയതു മുഹമ്മദ് ഇർഫാനാണെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 2021 ഏപ്രിൽ 14 വിഷു ദിവസം പുലർച്ചെ 1.30നും 3.30നും ഇടയിലായിരുന്നു മോഷണം. 2.30 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണു നഷ്ടമായത്. 

ആന്ധ്ര പൊലീസാണു മോഷ്ടാവു ബിഹാറിലുള്ള ഇർഫാനാണെന്നു തിരിച്ചറിഞ്ഞത്. ഇതിനിടെ ഗോവയിലെ മോഷണക്കേസിൽ പനാജി പൊലീസ് ഇർഫാനെ അറസ്റ്റ് ചെയ്തു. കോവിഡ് കണക്കിലെടുത്ത് ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതോടെ ഗോവയിലെ കേസിൽ ഇർഫാനു കോടതി ജാമ്യം നൽകി. എല്ലാ ആഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന പ്രധാന ഉപാധി ലംഘിച്ച് ഇർഫാൻ മുങ്ങി.

English Summary:

Theft in Kavadiyar: Muhammed Irfan escaped after getting bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com