ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിന് പ്രതിദിനം 205 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭിച്ചു തുടങ്ങി. ഇത് മേയ് വരെ 24 മണിക്കൂറും തുടരും. ഉൽപാദിപ്പിക്കുന്നതിന്റെ നാലിരട്ടിയിലധികം പുറത്തു നിന്നു വാങ്ങുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് ഇത് ഒരളവിൽ പരിഹാരമാണ്.

ദേശീയ താപവൈദ്യുത കോർപറേഷനിൽ നിന്നാണ് 180 മെഗാവാട്ട് ലഭിക്കുന്നത്. ഹിമാചൽ പ്രദേശിലെ ജലപദ്ധതിയിൽ നിന്ന് 25 മെഗാവാട്ടും ലഭിക്കുന്നു. മേയിൽ ഇത് 50 മെഗാവാട്ട് ആവും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ കൂടംകുളം വൈദ്യുത നിലയത്തിൽ നിന്ന് 266 മെഗാവാട്ടും ലഭിച്ചു തുടങ്ങി. ഇതും കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിയാണ്.

വീണ്ടും 10 കോടി യൂണിറ്റിനു മുകളിൽ

പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും 10 കോടി യൂണിറ്റിനു മുകളിലെത്തി. തിങ്കളാഴ്ച 10.485 കോടി യൂണിറ്റ്. വൈകുന്നേരത്തെ ഉയർന്ന ഉപയോഗം 5289 മെഗാവാട്ട് ആയിരുന്നു. ആകെ ആഭ്യന്തര ഉൽപാദനം 1.79231 കോടി യൂണിറ്റ് . 8.69275 കോടിയും പുറത്തു നിന്നു വാങ്ങി.

English Summary:

205 MW electricity per day at low rate for kerala: Relief in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com