ADVERTISEMENT

തൊമ്മൻകുത്ത് ∙ വീടിനുള്ളിൽ കയറിയ രാജവെമ്പാല ഡൈനിങ് ഹാളിൽ നിലയുറപ്പിച്ചത് വീട്ടുകാരെ ഭീതിയിലാക്കി. പുത്തൻപുരയ്ക്കൽ തങ്കപ്പന്റെ വീട്ടിലാണ് പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുള്ള രാജവെമ്പാല ‘അതിഥി’യായി എത്തിയത്.

ഇന്നലെ രാവിലെ 9.15ന് ആണു സംഭവം. ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങുമ്പോൾ ശബ്ദംകേട്ട് തങ്കപ്പൻ തിരിഞ്ഞുനോക്കുമ്പോൾ പത്തി വിരിച്ചുനിൽക്കുന്ന പാമ്പിനെയാണു കണ്ടത്. വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെ ഉടൻ മാറ്റി.

തുടർന്നു വനംവകുപ്പ് അധികൃതരെ അറിയിച്ചു. പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള വെൺമണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലൻ, രാജിമോൾ ബാലകൃഷ്ണൻ, പി.പി.ചന്ദ്രൻ, സുമോദ് എന്നിവർ ചേർന്നു പാമ്പിനെ പിടികൂടി. പിന്നീടു കുളമാവ് വനത്തിൽ തുറന്നുവിട്ടു.

English Summary:

King cobra caught from dining hall of a house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com