ADVERTISEMENT

ഇലവുംതിട്ട (പത്തനംതിട്ട) ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫിസറെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണു നടപടി. 

ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി 144ാം ബൂത്തിലെ ബിഎൽഒ പി.അമ്പിളിയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. എൽ‍ഡിഎഫിന്റെ ബൂത്ത് സെക്രട്ടറി സി.കെ.ജയയാണ് കലക്ടർക്കു പരാതി നൽകിയത്. സംഭവത്തിൽ സ്പെഷൽ പോൾ ഓഫിസർമാരെയും ബിഎൽഒയെയും സസ്പെൻഡ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ കലക്ടർ ചുമതലപ്പെടുത്തി.

English Summary:

Arrested on the complaint that the daughter in law voted for the mother in law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com