ADVERTISEMENT

ചങ്ങനാശേരി ∙ നാലുകോടി വെട്ടികാട് പുത്തൻപറമ്പിൽ വീട്ടിൽ നാളെ കന്നിവോട്ട് ചെയ്യാൻ കാത്തിരിക്കുന്നത് 5 പേർ. ഗൃഹനാഥൻ റോജി വർഗീസ് (53), ഭാര്യ സൗമി (52), മക്കളായ റോമി (25), പ്രിയ (22), ടോണി (19) എന്നിവരാണു കന്നിവോട്ടുകാർ. റോജിയും കുടുംബവും 30 വർഷമായി മസ്കത്തിലാണ്. അവിടെ ബിസിനസായിരുന്നു റോജിക്ക്. അതിനാൽത്തന്നെ നാട്ടിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. 

വിദേശവാസം അവസാനിപ്പിച്ചു റോജി കുടുംബസമേതം നാട്ടിൽ തിരിച്ചെത്തിയതോടെ മൂത്തമകൻ റോമിയാണ് ഓൺലൈനിലൂടെ എല്ലാവരുടെയും പേരു ചേർത്തത്. നാളെ എല്ലാവരും നാലുകോടി ഗവ. യുപിഎസിലെ ബൂത്തിലെത്തി വോട്ട് ചെയ്യും. ചില തിരഞ്ഞെടുപ്പുകളിൽ റോജി നാട്ടിലെത്തി അമ്മ വൽസമ്മ വർഗീസിനെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിഞ്ഞില്ല. നാളെ വൽസമ്മയും കന്നിവോട്ടർമാർക്കൊപ്പം വോട്ട് ചെയ്യാൻ ബൂത്തിലേക്കു പോകും.

English Summary:

Five members of non-resident family will vote their maiden vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com