ADVERTISEMENT

തിരുവനന്തപുരം ∙ സഭാമേലധ്യക്ഷൻമാരെ കാണാൻകൂടി ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന ഇന്നു മടങ്ങും. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കാണാൻ ലഫ്. ഗവർണർ പരിപാടി ഇട്ടിരുന്നെങ്കിലും നടന്നില്ല. വോട്ടെടുപ്പിനു മുൻപ് ഏതെങ്കിലും രാഷ്ട്രീയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തേണ്ടെന്നായിരുന്നു ലത്തീൻ സഭയുടെ നിലപാട്.

ഗവർണറുടെ സന്ദർശനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുകയും ചെയ്തു. ലഫ്. ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ഭരണഘടനാ പദവിയിലിരിക്കുന്നയാൾ ബിജെപിക്കു വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. രാജ്ഭവനിൽ തങ്ങുന്ന ലഫ്. ഗവർണർ ഇന്നു രാവിലെ ഡൽഹിക്കു മടങ്ങും. ഇന്നലെ കോട്ടയത്തു നിന്നുള്ള ചില സഭാ പ്രതിനിധികൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ടതായി സൂചനയുണ്ട്.

English Summary:

Delhi lieutenant governor VK Saxena will return today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com