ADVERTISEMENT

മാന്നാർ (ആലപ്പുഴ)∙ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനത്തിനിടെ കോവിഡ് ബാധിതയായ മൃഗാശുപത്രി ജീവനക്കാരിക്കു വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമേർപ്പെടുത്തി. ചെങ്ങന്നൂർ പാണ്ടനാട് മൃഗാശുപത്രി ജീവനക്കാരി അമ്പിളി രാജേഷാണ് വോട്ടിങ് സമയപരിധി തീരുന്നതിനു തൊട്ടുമുൻപ് മാന്നാർ ഗവ.ജെബിഎസിലെ ബൂത്തിലെത്തി വോട്ട് ചെയ്തത്. 

ചെറുതനയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്ന സംഘത്തിൽ അമ്പിളി പ്രവർത്തിച്ചിരുന്നു. തിരികെയെത്തി രണ്ടു ദിവസത്തിനു ശേഷം പനി ബാധിച്ചു. പരിശോധനയിൽ പക്ഷിപ്പനിയല്ലെന്നു സ്ഥിരീകരിച്ചു. തുടർന്നാണു കോവിഡ് പരിശോധന നടത്തിയത്. 

10 ദിവസത്തെ ക്വാറന്റീനിലായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക നിർദേശപ്രകാരമാണ് അമ്പിളിക്കു വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയത്. മാസ്കും ഗ്ലൗസും ധരിച്ച് അമ്പിളി എത്തിയപ്പോഴാണു ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞത്. ചെറുതനയിൽ പോയ മറ്റാർക്കും കോവിഡോ പക്ഷിപ്പനിയോ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

English Summary:

Special facility provided for the Covid affected veterinary hospital employee to vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com