ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർസി അമല ബേസിക് യുപിഎസിൽ രാവിലെ 8.20നു കുടുംബസമേതമെത്തി വോട്ട് ചെയ്തു.പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കുടുംബവും പറവൂർ കേസരി കോളജിലെ ബൂത്തിലാണു വോട്ട് ചെയ്തത്.

വോട്ടെടുപ്പു ദിന രാഷ്ട്രീയവിവാദത്തിലെ മുഖ്യതാരമായ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പാപ്പിനിശ്ശേരി അരോളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തു. കെപിസിസി പ്രസിഡന്റും കണ്ണൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരൻ കണ്ണൂർ കിഴുന്ന സൗത്ത് യുപിഎസിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മോറാഴ സി.എച്ച്.കമ്മാരൻ മാസ്റ്റർ സ്മാരക എയുപിഎസിലുമാണ് വോട്ട് ചെയ്തത്. 

മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും ജഗതി യുപിഎസിൽ പതിവുപോലെ ഒരുമിച്ചെത്തി വോട്ടു ചെയ്തു. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് സികെഎംഎംഎൽപിഎസിലെ 98–ാം ബൂത്തിൽ ആദ്യ വോട്ടറായി.

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് തൊടുപുഴ പുറപ്പുഴ ഗവ.എൽപി സ്കൂളിലും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്യാനായില്ല. 

vd-satheesan-and-family
പറവൂർ കേസരി കോളജിൽ വോട്ട് ചെയ്തശേഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശന‍ും മകൾ ഉണ്ണിമായയും ഭാര്യ ലക്ഷ്മിപ്രിയയും.
English Summary:

Chief minister Pinarayi Vijayan and VD Satheesan done vote in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com