ADVERTISEMENT

തിരുവനന്തപുരം ∙ തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട്ട് ഉഷ്ണതരംഗം. ഇന്നലെ പാലക്കാട്ട് ഉയർന്ന താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് ആണിത്. ഈ ദിവസങ്ങളിലെ സാധാരണ താപനിലയെക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. 1987ലും പാലക്കാട്ട് ഇതേ താപനില രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഇന്നും പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2016 ഏപ്രിൽ 27ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസ് ആണ് 1951നു ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് എന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ ഇരിക്കുളം പറഞ്ഞു. വെള്ളിയാഴ്ച താപനില 41.4 ഡിഗ്രി ആയിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പാലക്കാട് രേഖപ്പെടുത്തുന്നത് സാധാരണയേക്കാൾ ശരാശരി 5.2 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയാണ്.

കണ്ണൂർ വിമാനത്താവളത്തിൽ 38.4, പുനലൂർ, വെള്ളാനിക്കര 38.2, കോഴിക്കോട് 37.8, ആലപ്പുഴ 37.3, കോട്ടയം 37 ഡിഗ്രി സെൽഷ്യസ് വീതമാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.പകൽ 11നും ഉച്ചയ്ക്ക് 3നും ഇടയിലാണ് ചൂട് ഉയരാൻ സാധ്യത. ഈ സമയം പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തുകയും മുൻകരുതൽ സ്വീകരിക്കുകയും വേണം.

English Summary:

Heat wave in Palakkad on the second day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com