ADVERTISEMENT

ചെറുതോണി ∙ ഫെയ്സ്ബുക് ലൈവിൽ യുവാവ് ജീവനൊടുക്കി. ഇടുക്കി ആലിൻചുവട് പുത്തൻപുരയിൽ രാജന്റെ മകൻ വിഷ്ണു (35) ആണു ജീവനൊടുക്കിയത്. ഇന്നലെ രാവിലെ 11ന് ആണു സംഭവം. ഫാനിൽ കെട്ടിയ മുണ്ടിൽ കുരുക്കിട്ട ശേഷം ‘ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ എന്നു പറഞ്ഞു ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

വിഷ്ണു പല തവണ ഇത്തരത്തിൽ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാൽ ആദ്യം ആരും ഗൗനിച്ചില്ല. ഒടുവിൽ സുഹൃത്തുക്കളെത്തി കതകുപൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണു ഫാനിൽ തൂങ്ങിനിൽക്കുന്നതാണു കണ്ടത്. ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞു വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.

ഫെയ്സ്ബുക് ലൈവിൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിനു മുൻപ് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ‌സംസ്കാരം ഇന്നു വീട്ടുവളപ്പിൽ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികസംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ വിളിക്കുക: 1056, 0471-2552056)

English Summary:

Young man committed suicide during Facebook Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com