ADVERTISEMENT

ഗാന്ധിനഗർ (കോട്ടയം) ∙ ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാൽ കഴുത്തിലെ ഞരമ്പ് പൊട്ടുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹമാധ്യമത്തിൽ കോട്ടയം മെഡിക്കൽ കോളജിന്റെ പേരിൽ വ്യാജ ശബ്ദസന്ദേശം. സമൂഹത്തെ ഭീതിപ്പെടുത്തുന്ന തരത്തിൽ ഒരു സ്ത്രീയുടെ ശബ്ദമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.  ആശുപത്രിക്കു സമീപം താമസിക്കുന്ന സ്ത്രീ ആണെന്നു സ്വയം പരിചയപ്പെടുത്തിയാണ് ശബ്ദസന്ദേശം തുടങ്ങുന്നത്. 

അതികഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വെയിലത്തു നിന്നു കയറിവരുന്നവർ തണുത്ത പാനീയങ്ങൾ കഴിക്കുന്നത് കഴുത്തിലെ ഞരമ്പുകൾ പൊട്ടുന്നതിനു കാരണമാകുന്നുവെന്നും ഇത്തരത്തിൽ ഒട്ടേറെ പേർ കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ എത്തുന്നുണ്ടെന്നുമായിരുന്നു സന്ദേശം. ശീതളപാനീയം കുടിക്കുന്നത് അപകടമാണെന്നു കാട്ടി കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അനൗൺസ്മെന്റ് നടത്തുന്നുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. 

സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സത്യാവസ്ഥ അറിയാൻ ഒട്ടേറെ പേരാണ് കോട്ടയം മെഡിക്കൽ കോളജിലേക്കു വിളിച്ചതെന്നും കോട്ടയം മെഡിക്കൽ കോളജിന്റെ പേരിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോട്ടയം മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.രതീഷ് കുമാർ അറിയിച്ചു.

English Summary:

Fake message in the name of Kottayam Medical College on hot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com