ADVERTISEMENT

തിരുവനന്തപുരം ∙ വിദേശ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു രാവിലെ 9.30ന് ഓൺലൈൻ ആയി ചേരാനിരുന്ന മന്ത്രിസഭായോഗം പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ മാറ്റിവച്ചു.

ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി ഇന്തൊനീഷ്യയിൽനിന്ന് ഓൺലൈനായി ആധ്യക്ഷ്യം വഹിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തുന്നതിന് ആകെ ഒരു ഫയൽ മാത്രമാണ് എത്തിയത്. ഈ സാഹചര്യത്തിൽ മന്ത്രിസഭായോഗം മാറ്റിവയ്ക്കുന്നതായി ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചു.

English Summary:

Cabinet meeting, which the Chief Minister was supposed to attend, postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com