ADVERTISEMENT

തിരുവനന്തപുരം ∙ ലേണേഴ്സ് ലൈസൻസ് ലഭ്യമായിട്ടും ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിക്കാതെ കാത്തിരിക്കുന്നത് 2.24 ലക്ഷം അപേക്ഷകരെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ. ഒരു ഉദ്യോഗസ്ഥൻ ഒരു ദിവസം 40 ടെസ്റ്റുകൾ നടത്തിയാൽ രണ്ടുമാസം കൊണ്ട് ഈ അപേക്ഷകരുടെ ടെസ്റ്റ് നടത്താനാകുമെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ കണക്കുകൂട്ടൽ.

ഉദ്യോഗസ്ഥരെ കൂടുതൽ നിയോഗിച്ച് മുടങ്ങിക്കിടക്കുന്ന ടെസ്റ്റ് കഴിവതും വേഗം പൂർത്തിയാക്കും. ഓരോ ആർടി ഓഫിസിന്റെയും പരിധിയിലുള്ള അപേക്ഷകരുടെ എണ്ണം പരിശോധിച്ച് സബ് ഓഫിസ് തലം വരെ ഉദ്യോഗസ്ഥരെ ഇതിനായി ക്രമീകരിക്കും. പ്രതിഷേധം മൂലം ടെസ്റ്റ് നടക്കാതിരുന്ന 15 ദിവസം സ്ലോട്ട് ലഭിച്ചവരുടെ ടെസ്റ്റ് എന്നു നടത്തുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

ഇവർക്കു പുതിയ സ്ലോട്ട് അനുവദിക്കണോ അതോ  ടെസ്റ്റ് നടക്കാത്ത ദിവസങ്ങളിൽ ഇവർക്കായി മാത്രം നടത്തണോ എന്നാണ് ആലോചന. ‘സാരഥി’ എന്ന സോഫ്റ്റ്‌വെയർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ ലൈസൻസ് സംബന്ധമായ സേവനങ്ങൾ    തടസ്സപ്പെട്ടിട്ടുണ്ട്.

English Summary:

Two lakh above peoples are waiting for driving test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com