ADVERTISEMENT

കങ്ങഴ (കോട്ടയം) ∙ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെ മെഡിക്കൽ വിദ്യാർഥി തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. പത്തനാട് തകിടിയേൽ ടി.എച്ച്.ഹാരിസ് മുഹമ്മദിന്റെ (സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി) മകൻ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. റിയാസിന്റെ 24–ാം ജന്മദിനമായ 22ന് ആയിരുന്നു സംഭവം. 

ദുഷൻബേ അവിസിന താജിക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് വിദ്യാർഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു ‌‌കാത്തിരിക്കുന്നതിനിടെയാണ് അപകടം. കബറടക്കം ഇന്നു 11നു കങ്ങഴ പുത്തൂർപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ഷഹാമോൾ. സഹോദരൻ: റാസിക് ഹാരിസ് മുഹമ്മദ്. 

English Summary:

MBBS student drowns in Tajikistan during birthday celebration; The deceased was a native of Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com