ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലവിഷയത്തിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാനായി നിയമനിർമാണം നടത്തുന്ന കാര്യത്തിൽ മറുപടി നൽകാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ശശി തരൂർ എംപി. ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ രണ്ടുവട്ടം ഇക്കാര്യം ആവശ്യപ്പെട്ടു.

നിയമമന്ത്രിയോടുള്ള ചോദ്യത്തിന് മറുപടി സഭയിൽ വയ്ക്കുമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. ഇതു ചൂണ്ടിക്കാട്ടി അടിയന്തരസ്വഭാവമുള്ള വിഷയമായി സഭയിൽ അവതരിച്ചപ്പോഴും സർക്കാർ മറുപടി നൽകിയില്ല.

48 മണിക്കൂർ കൊണ്ട് സാമ്പത്തികസംവരണത്തിൽ നിയമനിർമാണം നടത്തിയവർക്ക് ശബരിമലയ്ക്കു വേണ്ടി നിയമമുണ്ടാക്കാൻ ബുദ്ധിമുട്ടില്ല. നിയമനിർമാണം നടത്താനുള്ള ഭൂരിപക്ഷമുണ്ടായിട്ടും അതിനു തയാറാവാതെ നാട്ടിൽ ശബരിമല വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പു നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നു തരൂർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com