ADVERTISEMENT

ന്യൂഡല്‍ഹി∙ ബംഗാളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കാനുള്ള സാധ്യത തളളാതെ, മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും. കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ ഉണ്ടാകില്ല. എന്നാല്‍ ബിജെപിയെ തോല്‍പിക്കാന്‍ നീക്കമുണ്ടാകും. അവിടുത്തെ സംസ്ഥാനഘടകമാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ധാരണ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ബംഗാള്‍ ഘടകം ആദ്യം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്നും പിണറായി ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് ഇന്നലെ സിപിഎം ബംഗാള്‍ ഘടകം നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com