ADVERTISEMENT

കൊച്ചി∙ സിനിമാ ടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച വിനോദ നികുതിയില്‍ ഇളവുവരുത്തിയേക്കും. ചലച്ചിത്ര പ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പു ലഭിച്ചത്. നികുതി 10 ശതമാനത്തില്‍നിന്നു കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നു ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിന്നീട് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചലച്ചിത്ര കലാകാരന്മാർക്കും സിനിമാ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപിച്ചത്. സിനിമ ടിക്കറ്റുകൾക്ക് 10% വിനോദ നികുതി ഏർപ്പെടുത്തിയതു സിനിമാ വ്യവസായത്തെ സാരമായി ബാധിക്കുമെന്നു ഫെഫ്കയടക്കമുള്ള സംഘടനകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജിഎസ്ടി നിലനിൽക്കെ ഇരട്ടനികുതി ഏർപ്പെടുത്തുന്നത് നീതീകരിക്കിനാകില്ലെന്നതാണു വിവിധ സിനിമാസംഘടനകളുടെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com