ADVERTISEMENT

കോ‌ട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും പരസ്പരം സഹായിക്കുന്നതിനായി ധാരണയിൽ എത്തിയെന്നു കെ. മുരളീധരൻ എംഎൽഎ ആരോപിച്ചു. കോട്ടയം സീറ്റിൽ സിപിഎമ്മിനെ സഹായിക്കാനാണു പി.സി. തോമസിനെ ബിജെപി മത്സരിപ്പിക്കുന്നത്. പ്രത്യുപകാരമായി തിരുവനന്തപുരത്തു ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിയെ സഹായിക്കും.

ബാക്കിയുള്ള 18 സീറ്റുകളിലും സിപിഎം സ്ഥാനാർഥിയെ ബിജെപി സഹായിക്കും. ഇതു സംബന്ധിച്ച ചർച്ചയുടെ വിവരങ്ങൾ അടുത്ത ദിവസം പുറത്തു വിടും. പാലയിൽ കേരളയാത്ര സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കെ. മുരളീധരൻ. എരണംകെട്ടവൻ ഭരിച്ചാൽ നാടു മുടിയുമെന്നാണു ചൊല്ല്. പിണറായി വിജയന്റെ ഭരണത്തിൽ നാടു മുടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com