ബസിന്റെ വാതിൽ അടയ്ക്കാതെ കെട്ടിവച്ചു; കൊല്ലത്ത് യാത്രക്കാരൻ വീണു മരിച്ചു

Kollam District Map
SHARE

കൊല്ലം ∙ അടൂർ – ശാസ്താംകോട്ട റോഡിൽ കല്ലുകുഴി ജംക്‌ഷനു സമീപം സ്വകാര്യ ബസിൽനിന്നു വീണു യാത്രക്കാരൻ മരിച്ചു. കൊല്ലം ആനയടി തടത്തിൽ ജോൺസൺ (46) ആണു മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്. രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം.

ബസിന്റെ വാതിൽ അടയ്ക്കാതെ കെട്ടിവച്ചിരിക്കുകയായിരുന്നു. ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റ ജോൺസൺ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നെന്നു സഹയാത്രികർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA