ADVERTISEMENT

മുംബൈ ∙ പൈലറ്റു ക്ഷാമത്തിന്റെ പേരിൽ മുപ്പതിലധികം വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ ഇൻഡിഗോ റദ്ദാക്കി. ആയിരക്കണക്കിനു യാത്രക്കാർ പെരുവഴിയിലായി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണു മുടങ്ങിയത്. അവസാനനിമിഷം മാത്രമറിഞ്ഞതിനാൽ വളരെ ഉയര്‍ന്ന നിരക്കില്‍ മറ്റു കമ്പനികളുടെ സർവീസുകളെ ആശ്രയിക്കേണ്ടി വന്നെന്നു യാത്രക്കാർ പരാതിപ്പെട്ടു.

മോശം കാലാവസ്ഥയും മറ്റു തടസ്സങ്ങളും നേരിടുന്നതിനാൽ അപ്രതീക്ഷിതമായി സര്‍വീസുകൾ നിര്‍ത്തിവയ്‌ക്കേണ്ടി വന്നെന്നാണ് അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച 32 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

പ്രതിസന്ധി കുറച്ചു ദിവസങ്ങൾ കൂടി തുടരും. ദിനംപ്രതി 30 സര്‍വീസുകൾ മുടങ്ങുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും കമ്പനി അഭ്യർഥിച്ചു. വിഷയം ശ്രദ്ധയിൽപെട്ടെന്നും വേണ്ടിവന്നാൽ ഇടപെടുമെന്നും ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു സർവീസുകളാണു റദ്ദാക്കിയവയിൽ കൂടുതൽ. പൈലറ്റുകളുടെ ലഭ്യതക്കുറവിനാലാണു സര്‍വീസ് നിര്‍ത്തിവച്ചതെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാര്‍ക്ക് അസൗകര്യം ഇല്ലെന്നും ബുക്ക് ചെയ്തതിനു തുല്യമായ യാത്രാസൗകര്യം തന്നെയാണു മറ്റു വിമാനങ്ങളിലും ലഭിക്കുന്നതെന്നും കമ്പനി അധികൃതർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com