ADVERTISEMENT

തൊടുപുഴ∙ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ എംഎൽഎയെ ശാസിച്ച് സിപിഎം ജില്ലാ നേതൃത്വം. ഇനി പരസ്യപ്രതികരണം പാടില്ലെന്നും നിർദേശമുണ്ട്. എംഎൽഎയുടെ പെരുമാറ്റം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ല. മൂന്നാറിനായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.

മുന്നാർ പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കലക്ടർക്ക് അധികാരമില്ലെന്നു പറഞ്ഞാണ് രാജേന്ദ്രൻ രേണു രാജിനെ അധിക്ഷേപിച്ചത്. ‘‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്... ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു... കലക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കലക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.., അവൾക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല... അവളുടെ പേരിൽ കേസ് ഫയൽ ചെയ്യണം... ഇതൊരു ജനാധിപത്യ രാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ...’’. –എംഎൽഎ പറഞ്ഞു.

സ്വന്തം പാർട്ടിയിൽനിന്നടക്കം വിമർശനങ്ങൾ ഉയർന്നതോടെ രാജേന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു.  മൂന്നാറില്‍ പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയതാണ് പ്രശ്നങ്ങൾക്ക് ആധാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com