ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബ്ദുൽ റഷീദ് ഘാസി ആണെന്നു വ്യക്തമായി. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് ഇയാൾ. ആക്രമണത്തിനു പിന്നാലെ ഇയാൾക്കായി തെക്കന്‍ കശ്മീരില്‍ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പുൽവാമ ആക്രമണത്തിനായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറാണ് ഇയാളെ നിയോഗിച്ചത്.

ജയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദ പരിശീലകനാണ് അബ്ദുൽ റഷീദ്. 2018 ഡിസംബറിൽ ഇന്ത്യയിലെത്തി. ഇൗ മാസം 11ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍നിന്നു രക്ഷപ്പെട്ടു. അഫ്ഗാനിൽ അമേരിക്കയ്ക്കെതിരെ പോരാടി. ഐഇഡി പോലുള്ള അത്യുഗ്ര സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. മസൂദ് അസ്ഹറിന്റെ അനന്തരവൻമാരെ കൊലപ്പെടുത്തിയതിനു പകരം വീട്ടാൻ കശ്മീരിലെ പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കുകയാണ് ഘാസിയുടെ ദൗത്യം.

കാൽനടയായാണു യാത്ര പോലും. പുൽവാമയിൽ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറിനെ ഒരു വർഷത്തോളം രഹസ്യമായി പരിശീലിപ്പിച്ചു. ദറിനെക്കുറിച്ച് ഇന്റലിജൻസിനു വിവരമുണ്ടായിരുന്നില്ല. കാറ്റഗറി സിയിൽ പെട്ട തീവ്രവാദിയായിരുന്നു ഇയാൾ. പാർലമെന്റ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തില്‍ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചിരുന്നു. മുൻമാസങ്ങളിൽ പിടിച്ചെടുത്ത സംഭാഷണങ്ങളിലൊന്നും അത്തരത്തിലുള്ളതായിരുന്നു.

ഇന്ത്യയെ കരയിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു ഒരു ശബ്ദസന്ദേശം. ഇതിനു പിന്നാലെയാണ് ഘാസിയെ ജയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹർ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന. ജയ്ഷെയിലെ അഫ്സൽ ഗുരു സ്ക്വാഡിന്റെ പങ്കാളിത്തത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com