ADVERTISEMENT
പത്തനംതിട്ട∙ ആന്റോ ആന്റണി എംപിക്കെതിരെ ജനരോഷമുണ്ടെന്നു താൻ പറഞ്ഞതായും ഉമ്മൻ ചാണ്ടിയെ താൻ പരിഹസിച്ചതായും ഒരു ചാനലിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നു പി.ജെ.കുര്യൻ. എല്ലാ എംപിമാർക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഭരണ വിരുദ്ധ വികാരം ആന്റോയ്ക്കെതിരെയും ഉണ്ടാകുമെന്നാണ് താൻ പറഞ്ഞത്. താൻ പറഞ്ഞത് അതുപോലെ നൽകാതെ വളച്ചൊടിച്ചു തെറ്റായ വാർത്തയാണ് ചാനൽ നൽകിയത്. ഉമ്മൻ ചാണ്ടിയെ പരിഹസിച്ചിട്ടില്ല. ഇതു ശരിയായ മാധ്യമ പ്രവർത്തനമല്ല. കാസർകോട്ടെ ഇരട്ടക്കൊലപാതകം നടക്കുന്നതിനു മുൻപ് എടുത്ത വാർത്ത കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ പ്രക്ഷേപണം ചെയ്തത് അനൗചിത്യമായി പോയെന്നും കുര്യൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com