തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം; പൊലീസ് തലപ്പത്ത് അഴിച്ചുപണി
Mail This Article
×
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമനുസരിച്ച് പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ ഡിഐജി കെ.സേതുരാമനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. ഇപ്പോഴത്തെ കമ്മിഷണർ എസ് സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.
എഡിജിപി മനോജ് ഏബ്രഹാമിനു പകരം ഇന്റലിജൻസ് ഐജി അശോക് യാദവിന് തിരുവനന്തപുരം റേഞ്ചിന്റെ ചുമതല നൽകി. തൃശൂർ റേഞ്ച് ഐജിയായിരുന്ന എം.ആർ അജിത്കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി.
കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെ തൃശൂർ റേഞ്ച് ഐജിയുടെ ചുമതല വഹിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമനുസരിച്ച് പൊലീസ് സ്ഥലംമാറ്റത്തിനുള്ള അവസാനതീയതി ബുധനാഴ്ചയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.